അറിയിപ്പുകൾ

ഈ ബ്ലോഗിൽ ലഭ്യമല്ലാത്ത സർക്കാർ ഉത്തരവുകളും അപേക്ഷ ഫോറങ്ങളും ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ srdaclt@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ദയവായി അയച്ചുതരിക.ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകളുടെ പ്രകടനവും വിവരണത്തോടുകൂടി ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചു തരികയാണെങ്കിൽ സൃഷ്ടികൾ എന്ന പേജിലും SRDA യുടെ വിവിധ പ്രവർത്തനങ്ങൾ അയച്ചു തരികയാണെങ്കിൽ SRDA വാർത്തകൾ എന്ന പേജിലും ചിത്രസഹിതം ഉൾപ്പെടുത്താവുന്നതാണ്.ആശ്വാസകിരണം പദ്ധതി പ്രകാരം പണം ലഭിക്കുന്നതിന് രോഗിയും പരിചരിക്കുന്ന ആളും ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം (ലൈഫ് സർട്ടിഫിക്കറ്റ് ) ഹാജറാക്കണം. 6 മാസം കഴിയുമ്പോൾ ലൈഫ് വീണ്ടും ഹാജറാക്കണം. ICDS സൂപ്പർവൈസറോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. Life certificate സുരക്ഷാ മിഷന്റെ സംസ്ഥാന ഓഫീസിലേക്കാണ് അയക്കേണ്ടത് . വിലാസം ഫോമിൽ താഴെ കൊടുത്തിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് ഫോറം ബ്ലോഗിൽ ലഭ്യമാണ്.വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം SRDA KERALA ബ്ലോഗിൽ ലഭ്യമാണ്

22 July 2021

 


ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്നേഹയാനം പദ്ധതി

നാഷണല്‍ ട്രസ്റ്റ്‌ നിയമത്തില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ പരിചരണവും പുനരധിവാസവും മറ്റ് ഭിന്നശേഷിക്കാരെ അപേക്ഷിച്ച് പ്രയാസകരമാണ്. ഇവരില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്. ഇത്തരം കുടുംബങ്ങളില്‍ പ്രധാനമായും അമ്മമാരാണ് ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. പല കുടുംബങ്ങളിലും കുടുംബനാഥയും ഇവരായിരിക്കും. പലരും കുട്ടികളുടെ അച്ഛന്‍ ഉപേക്ഷിച്ഛവരോ, വിധവകളോ, മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരോ ആണ്.
ഇത്തരം ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്ഥിരമായ ഒരു ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ‘സ്നേഹയാനം’ എന്ന പദ്ധതി പ്രകാരം സൗജന്യ
ഇലക്ട്രിക് ഓട്ടോ
നല്‍കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൈലറ്റ്‌ അടിസ്ഥാനത്തില്‍ ഒരു ജില്ലയില്‍ 2 ഗുണഭോക്താക്കളെ കണ്ടെത്തി വാഹനം നല്‍കുന്നതാണ്.

അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട രേഖകള്‍

1. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
2. അപേക്ഷകയുടെ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്.
3. ഭര്‍ത്താവ് ഉപേക്ഷിച്ചയാള്‍ / വിധവ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
4. ത്രീ വീലര്‍ ലൈസന്‍സിന്റെ പകര്‍പ്പ്.
5. മകന്റെ/മകളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
1. അപേക്ഷക നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാല്‍സി, ബഹു വൈകല്യം എന്നിവ ബാധിച്ചവരുടെ അമ്മ ആയിരിക്കണം.
2. മുന്‍ഗണനാ (ബി.പി.എല്‍) വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം.
3. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ/ വിധവകളോ/നിയമപരമായി ബന്ധം വേര്‍പെട്ടവരോ ആയിരിക്കണം.
4. പ്രായം 55 വയസ്സോ അതിനു താഴെയോ ആയിരിക്കണം.
5. ത്രീ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.
6. അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ച് വില്‍ക്കാനോ/പണയപ്പെടുത്താനോ പാടില്ല.
7. വാഹനത്തിന്റെ ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ ഗുണഭോക്താവ് വഹിക്കേണ്ടതാണ്.