വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി/വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി/തത്തുല്യ കോഴ്സ്, പി.ജി/പ്രൊഫഷണല്‍ കോഴ്സ് എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്ന ഒരു പദ്ധതിയാണ് വിജയാമൃതം.
പദ്ധതി ലക്ഷ്യങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും ഉന്നത വിജയം കരസ്ഥമാക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നു. ഇത്തരക്കാരെ വിദ്യാഭ്യാസത്തിലൂടെ അറിവ് സമ്പാദിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് എത്തിക്കുവാനും സാധിക്കുന്നു.
പദ്ധതി മാനദണ്ഡങ്ങള്‍
1. അപേക്ഷകര്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ കോളേജുകള്‍/ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ (പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും പാസായവരായിരിക്കണം.
2. ധനസഹായത്തിന് യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (മാര്‍ക്ക് ലിസ്റ്റ് സഹിതം), ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, എന്നിവ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും Bank Passbookന്റെ പകര്‍പ്പ്, എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.
3. അപേക്ഷകന്‍ ആദ്യ അവസരത്തില്‍ തന്നെ പരീക്ഷകള്‍ പാസായിരിക്കണം.
4. ഒരേ യോഗ്യതയുള്ള ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ വൈകല്യ തോത് കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
പദ്ധതി നടപ്പാക്കല്‍
• ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ച് അര്‍ഹതപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നു.

പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും മറ്റ് കാര്യ നിര്‍വ്വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 3 യുണിറ്റുകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്നതോടൊപ്പം പ്രശംസാ പത്രവും മൊമെന്റോയും നല്‍കി ആദരിക്കുന്നു.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍:
ഭിന്നശേഷിക്കാരായ കുട്ടികളെ മാറ്റി നിര്‍ത്താതെ സമൂഹത്തിന്റെ ഒരു ഭാഗമാണ് ഇത്തരം കുട്ടികള്‍ എന്നുളള ബോധം സാധാരണക്കാരായ കുട്ടികളുടെ ഉള്ളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. ഭിന്നശേഷി കുട്ടികളോടുള്ള അവഗണ ഒഴിവാകുമ്പോള്‍ അവര്‍ക്ക് സ്കൂളില്‍ എത്തുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും കൂടുതല്‍ താല്‍പര്യം ഉണ്ടാകുന്നു.
മാനദണ്ഡങ്ങള്‍:
1. ഗവണ്‍മെന്റ് / ഏയ്‌ഡഡ് / പ്രോഫെഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും സഹായം നല്‍കുന്ന ജില്ലയിലെ മികച്ച മൂന്ന് NSS/NCC/SPC യൂണിറ്റിന് അവാര്‍ഡ് നല്‍കുന്നു.
2. ഒരു പ്രാവശ്യം അവാര്‍ഡ് ലഭിച്ച യൂണിറ്റിന് അടുത്ത മൂന്ന് വര്‍ഷത്തെ സമയ പരിധിയ്ക്ക് ശേഷം മാത്രം അവാര്‍ഡിനായി പരിഗണിക്കാവുന്നതാണ്.
3. അതാത് യൂണിറ്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
4. അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമം പൂര്‍ത്തീകരിച്ച് ഡിസംബര്‍ മൂന്നാം തീയതിയിലെ അന്താരാഷ്‌ട്ര വികലാംഗ ദിനത്തില്‍ അവാര്‍ഡ് നല്‍കുന്നു.
5. വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന യൂണിറ്റിനേയും അവാര്‍ഡിനായി പരിഗണിക്കാവുന്നതാണ്.
6. അവാര്‍ഡിനായി അപേക്ഷിക്കുന്ന വര്‍ഷത്തിന് തൊട്ടു മുന്‍പുള്ള വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.