അറിയിപ്പുകൾ

ഈ ബ്ലോഗിൽ ലഭ്യമല്ലാത്ത സർക്കാർ ഉത്തരവുകളും അപേക്ഷ ഫോറങ്ങളും ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ srdaclt@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ദയവായി അയച്ചുതരിക.ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകളുടെ പ്രകടനവും വിവരണത്തോടുകൂടി ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചു തരികയാണെങ്കിൽ സൃഷ്ടികൾ എന്ന പേജിലും SRDA യുടെ വിവിധ പ്രവർത്തനങ്ങൾ അയച്ചു തരികയാണെങ്കിൽ SRDA വാർത്തകൾ എന്ന പേജിലും ചിത്രസഹിതം ഉൾപ്പെടുത്താവുന്നതാണ്.ആശ്വാസകിരണം പദ്ധതി പ്രകാരം പണം ലഭിക്കുന്നതിന് രോഗിയും പരിചരിക്കുന്ന ആളും ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം (ലൈഫ് സർട്ടിഫിക്കറ്റ് ) ഹാജറാക്കണം. 6 മാസം കഴിയുമ്പോൾ ലൈഫ് വീണ്ടും ഹാജറാക്കണം. ICDS സൂപ്പർവൈസറോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. Life certificate സുരക്ഷാ മിഷന്റെ സംസ്ഥാന ഓഫീസിലേക്കാണ് അയക്കേണ്ടത് . വിലാസം ഫോമിൽ താഴെ കൊടുത്തിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് ഫോറം ബ്ലോഗിൽ ലഭ്യമാണ്.വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം SRDA KERALA ബ്ലോഗിൽ ലഭ്യമാണ്

16 June 2025

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾക്ക് തുടർധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ (പരിചാരകർ) സാമൂഹ്യ സുരക്ഷാമിഷൻറെ വെബ്സൈറ്റില്‍ (www.socialsecuritymission.gov.in )  നല്‍കിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉള്‍പ്പെടുത്തിയ) ലൈഫ് സര്‍ട്ടിഫിക്കറ്റ്  നേരിട്ടോ, എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റായോ 15.07.2025 നകം ലഭ്യമാക്കേണ്ടതാണ്. 15.07.2025 നകം പ്രസ്തുത രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കുകയില്ല എന്ന വിവരം അറിയിക്കുന്നു. 2025 മാര്‍ച്ച്‌ 31 ന് ശേഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2341200 എന്ന ഓഫീസ് നമ്പരിലോ, 1800-120-1001 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.


08 August 2024


 

ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ 2023-24

 


 

കേരള ചരിത്രത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരനായ ഭിന്നശേഷി കമ്മീഷണർ.

സംസ്ഥാനത്തെ പുതിയ ഭിന്നശേഷി കമ്മീഷണറായി ഡോ:ബാബുരാജ്.പി.ടി യെ നിയമിച്ചു.

ഡിസബിലിറ്റി സ്റ്റഡീസിൽ എം.എസ്.സി ബിരുദവും റീഹാബിലിറ്റേഷൻ സൈക്കോളജിയിലും സ്പെഷ്യൽ എഡ്യൂക്കേഷൻ & റീഹാബിലിറ്റേഷൻ സയൻസസിലും എം.ഫിലും സ്പെഷ്യൽ എഡ്യൂക്കേഷൻ ആൻഡ് ബിഹേവിയറൽ സയൻസസിൽ പി.എച്.ഡി യും സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം. എസ്.ഡബ്ല്യൂ ബിരുദവും ബാബുരാജ് കരസ്ഥമാക്കിയിട്ടുണ്ട്. 

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡീൻ, ഡയറക്ടർ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഹോണററി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ഥാന ഭിന്നശേഷി നയ രൂപീകരണം സമിതി അംഗവും സ്റ്റേറ്റ് അഡ്വൈസറി ബോർഡ്‌ ഓൺ ഡിസബിലിറ്റി അംഗവും 2022 ലെ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചവർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാര ജേതാവും കൂടിയാണ് ഡോ.ബാബുരാജ്. RPWD ആക്ടിന്റെ അടിസ്ഥാനത്തിലുള്ള കേരളാ റൂൾസ്‌ രൂപീകരണത്തിനായുള്ള വിദഗ്ദ്ധ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

ഭിന്നശേഷി മേഖലയിലെ പ്രവർത്തനരംഗത്ത് പാണ്ഡിത്യവും അനുഭവസമ്പത്തും നിറഞ്ഞ സാന്നിധ്യവുമാണ് ഇദ്ദേഹം.

31 July 2024

നിയമപരമായ രക്ഷാകർതൃത്വം (Legal Guardianship)

 ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ പരിമിതി  ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികൾക്ക് 18 വയസ്സ് കഴിഞ്ഞാലും സ്വന്തം ജീവിതം നിയന്ത്രിക്കാനോ സ്വന്തം പുരോഗതിക്കായി നിയമപരമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. അതിനാൽ, അവരുടെ ജീവിതത്തിലുടനീളം നിയമപരമായ മേഖലകളിൽ അവരുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കാൻ അവർ ആരെയെങ്കിലും ഉത്തരവാദിത്വപ്പെടുത്തേണ്ടതുണ്ട്.
നാഷണൽ ട്രസ്റ്റ് ആക്ടിന്റെ  സെക്ഷൻ 14 പ്രകാരം, റൂൾ 16(1) പ്രകാരം ഫോം എ യിൽ അപേക്ഷ സ്വീകരിക്കാനും റൂൾ 16(2) പ്രകാരം ഓട്ടിസം, സെറിബ്രൽ പാൾസി ഉള്ളവർക്കായി രക്ഷാകർത്താക്കളെ നിയമിക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ലോക്കൽ ലെവൽ കമ്മിറ്റിക്ക് അധികാരമുണ്ട്.

Click here to Download Application Form