നിയമപരമായ രക്ഷാകർതൃത്വം (Legal Guardianship)
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ പരിമിതി ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികൾക്ക് 18 വയസ്സ് കഴിഞ്ഞാലും സ്വന്തം ജീവിതം നിയന്ത്രിക്കാനോ സ്വന്തം പുരോഗതിക്കായി നിയമപരമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. അതിനാൽ, അവരുടെ ജീവിതത്തിലുടനീളം നിയമപരമായ മേഖലകളിൽ അവരുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കാൻ അവർ ആരെയെങ്കിലും ഉത്തരവാദിത്വപ്പെടുത്തേണ്ടതുണ്ട്.
നാഷണൽ ട്രസ്റ്റ് ആക്ടിന്റെ സെക്ഷൻ 14 പ്രകാരം, റൂൾ 16(1) പ്രകാരം ഫോം എ യിൽ അപേക്ഷ സ്വീകരിക്കാനും റൂൾ 16(2) പ്രകാരം ഓട്ടിസം, സെറിബ്രൽ പാൾസി ഉള്ളവർക്കായി രക്ഷാകർത്താക്കളെ നിയമിക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ലോക്കൽ ലെവൽ കമ്മിറ്റിക്ക് അധികാരമുണ്ട്.