അറിയിപ്പുകൾ

ഈ ബ്ലോഗിൽ ലഭ്യമല്ലാത്ത സർക്കാർ ഉത്തരവുകളും അപേക്ഷ ഫോറങ്ങളും ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ srdaclt@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ദയവായി അയച്ചുതരിക.ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകളുടെ പ്രകടനവും വിവരണത്തോടുകൂടി ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചു തരികയാണെങ്കിൽ സൃഷ്ടികൾ എന്ന പേജിലും SRDA യുടെ വിവിധ പ്രവർത്തനങ്ങൾ അയച്ചു തരികയാണെങ്കിൽ SRDA വാർത്തകൾ എന്ന പേജിലും ചിത്രസഹിതം ഉൾപ്പെടുത്താവുന്നതാണ്.ആശ്വാസകിരണം പദ്ധതി പ്രകാരം പണം ലഭിക്കുന്നതിന് രോഗിയും പരിചരിക്കുന്ന ആളും ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം (ലൈഫ് സർട്ടിഫിക്കറ്റ് ) ഹാജറാക്കണം. 6 മാസം കഴിയുമ്പോൾ ലൈഫ് വീണ്ടും ഹാജറാക്കണം. ICDS സൂപ്പർവൈസറോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. Life certificate സുരക്ഷാ മിഷന്റെ സംസ്ഥാന ഓഫീസിലേക്കാണ് അയക്കേണ്ടത് . വിലാസം ഫോമിൽ താഴെ കൊടുത്തിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് ഫോറം ബ്ലോഗിൽ ലഭ്യമാണ്.വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം SRDA KERALA ബ്ലോഗിൽ ലഭ്യമാണ്

16 June 2025

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾക്ക് തുടർധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ (പരിചാരകർ) സാമൂഹ്യ സുരക്ഷാമിഷൻറെ വെബ്സൈറ്റില്‍ (www.socialsecuritymission.gov.in )  നല്‍കിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉള്‍പ്പെടുത്തിയ) ലൈഫ് സര്‍ട്ടിഫിക്കറ്റ്  നേരിട്ടോ, എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റായോ 15.07.2025 നകം ലഭ്യമാക്കേണ്ടതാണ്. 15.07.2025 നകം പ്രസ്തുത രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കുകയില്ല എന്ന വിവരം അറിയിക്കുന്നു. 2025 മാര്‍ച്ച്‌ 31 ന് ശേഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2341200 എന്ന ഓഫീസ് നമ്പരിലോ, 1800-120-1001 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.