ആശ്വാസകിരണം പദ്ധതി: വിശദമായ വിവരങ്ങളും ആവശ്യമായ രേഖകളും ജൂലൈ 31നകം സമർപ്പിക്കാത്തവർക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കില്ല.
കേരള
സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ
നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം അനുവദിക്കുന്നതിന് വിവരങ്ങൾ
സമർപ്പിക്കണം.
ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ,
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ലൈഫ്
സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള പ്രൊഫോർമയിൽ
അനുബന്ധ രേഖകളും താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കണം.
എക്‌സിക്യൂട്ടീവ് ഡയറക്ടർ,
കേരള സാമൂഹ്യ സുരക്ഷാ മിഷൻ,
പൂജപ്പുര, തിരുവനന്തപുരം-12
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറം മാതൃകക്കും താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക