അറിയിപ്പുകൾ

ഈ ബ്ലോഗിൽ ലഭ്യമല്ലാത്ത സർക്കാർ ഉത്തരവുകളും അപേക്ഷ ഫോറങ്ങളും ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ srdaclt@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ദയവായി അയച്ചുതരിക.ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകളുടെ പ്രകടനവും വിവരണത്തോടുകൂടി ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചു തരികയാണെങ്കിൽ സൃഷ്ടികൾ എന്ന പേജിലും SRDA യുടെ വിവിധ പ്രവർത്തനങ്ങൾ അയച്ചു തരികയാണെങ്കിൽ SRDA വാർത്തകൾ എന്ന പേജിലും ചിത്രസഹിതം ഉൾപ്പെടുത്താവുന്നതാണ്.ആശ്വാസകിരണം പദ്ധതി പ്രകാരം പണം ലഭിക്കുന്നതിന് രോഗിയും പരിചരിക്കുന്ന ആളും ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം (ലൈഫ് സർട്ടിഫിക്കറ്റ് ) ഹാജറാക്കണം. 6 മാസം കഴിയുമ്പോൾ ലൈഫ് വീണ്ടും ഹാജറാക്കണം. ICDS സൂപ്പർവൈസറോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. Life certificate സുരക്ഷാ മിഷന്റെ സംസ്ഥാന ഓഫീസിലേക്കാണ് അയക്കേണ്ടത് . വിലാസം ഫോമിൽ താഴെ കൊടുത്തിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് ഫോറം ബ്ലോഗിൽ ലഭ്യമാണ്.വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം SRDA KERALA ബ്ലോഗിൽ ലഭ്യമാണ്

15 December 2019


കോഴിക്കോട് ജില്ലാഭരണകൂടം, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ  സംയുക്ത ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മെഡിക്കൽ പരിശോധന ക്യാമ്പുകൾ  സംഘടിപ്പിക്കുന്നു.

താഴെ പറയുന്ന ഉപകരണങ്ങളാണ് ലഭിക്കുക 

1. കൈ കൊണ്ടു പ്രവർത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിൾ  

2. വീൽ ചെയർ ആൻഡ് സിപി ചെയർ

3. എൽബോ ക്രച്ചസ്  ആൻഡ് റോളേറ്റോർസ്

4. ഹിയറിങ് എയ്ഡ്സ്( BTE)

5. ബ്രെയ്ലി  കിറ്റ്

6.  MR കുട്ടികൾക്ക് വേണ്ടി ഉള്ള MSIED കിറ്റുകൾ  

7. ADL കിറ്റ് &  കുഷ്ഠ രോഗികൾക്ക് മൊബൈൽ ഫോൺ

8. സ്മാർട്ട് കെയ്ൻ

9. ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന മോട്ടോറൈസ്ഡ് 
    മുച്ചക്ര സൈക്കിൾ, വീൽ ചെയർ ( ജോയ്സ്റ്റിക്കിൽ
    പ്രവർത്തിപ്പിക്കുന്നത് )

10. കൃത്രിമ കൈയും കാലും

മാസവരുമാനം 15000 രൂപയിൽ കുറവുള്ള 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കൽ ബോർഡ്‌ സാക്ഷ്യപെടുത്തിയവർ മാത്രമേ  അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ 8 മാസത്തിനുള്ളിൽ സർക്കാരിൽ നിന്ന് സഹായഉപകരണങ്ങൾ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു  ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ  പകർപ്പുകളുമായി വേണം യോഗ്യരായവർ ക്യാമ്പിൽ പങ്കെടുക്കാൻ.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ് 


അപേക്ഷാഫോറത്തിൽ സൂചിപ്പിച്ച ഉപകരണങ്ങൾ മാത്രമേ നൽകൂ എന്നതിനാൽ അതിൽ സൂചിപ്പിക്കാത്ത സഹായ ഉപകരണങ്ങൾ ആവശ്യമുള്ളവരെ ക്യാമ്പിൽ പങ്കെടുക്കേണ്ടത് ഇല്ല.

ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പത്രമാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുന്നതാണ്

സഹായ ഉപകരണം ആവശ്യമാണോ എന്ന് പരിശോധന മാത്രമാണ് ക്യാമ്പുകളിൽ നടത്തുക അർഹതപ്പെട്ടവർക്ക് ഉപകരണ വിതരണം പിന്നീട് നടത്തുന്നതായിരിക്കും എന്നീ കാര്യങ്ങള്‍ ജില്ലാ കലക്ടര്‍, കോഴിക്കോട് അറിയിച്ചിട്ടുണ്ട്.



വിശ്വസ്തതയോടെ,

ജില്ലാ പ്രോജക്ട് മാനേജര്‍