അറിയിപ്പുകൾ

ഈ ബ്ലോഗിൽ ലഭ്യമല്ലാത്ത സർക്കാർ ഉത്തരവുകളും അപേക്ഷ ഫോറങ്ങളും ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ srdaclt@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ദയവായി അയച്ചുതരിക.ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകളുടെ പ്രകടനവും വിവരണത്തോടുകൂടി ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചു തരികയാണെങ്കിൽ സൃഷ്ടികൾ എന്ന പേജിലും SRDA യുടെ വിവിധ പ്രവർത്തനങ്ങൾ അയച്ചു തരികയാണെങ്കിൽ SRDA വാർത്തകൾ എന്ന പേജിലും ചിത്രസഹിതം ഉൾപ്പെടുത്താവുന്നതാണ്.ആശ്വാസകിരണം പദ്ധതി പ്രകാരം പണം ലഭിക്കുന്നതിന് രോഗിയും പരിചരിക്കുന്ന ആളും ജീവിച്ചിരിപ്പുണ്ട് എന്ന സാക്ഷ്യപത്രം (ലൈഫ് സർട്ടിഫിക്കറ്റ് ) ഹാജറാക്കണം. 6 മാസം കഴിയുമ്പോൾ ലൈഫ് വീണ്ടും ഹാജറാക്കണം. ICDS സൂപ്പർവൈസറോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ ആണ് സാക്ഷ്യപ്പെടുത്തേണ്ടത്. Life certificate സുരക്ഷാ മിഷന്റെ സംസ്ഥാന ഓഫീസിലേക്കാണ് അയക്കേണ്ടത് . വിലാസം ഫോമിൽ താഴെ കൊടുത്തിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് ഫോറം ബ്ലോഗിൽ ലഭ്യമാണ്.വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് KSRTC യിൽ പാസ്സ് ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം SRDA KERALA ബ്ലോഗിൽ ലഭ്യമാണ്

07 May 2018

ശ്രുതിതരംഗം - കോക്ലിയാർ‍ ഇംപ്ലാന്റേഷൻ‍ പദ്ധതി


0-5 വയസ്സുവരെ പ്രായമുള്ള ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷന്‍ സർജറിയിലൂടെ കേൾവിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന കുഞ്ഞുങ്ങൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷന്‍ സര്ജറിയിലൂടെ കേൾവിയും, തുടർച്ചയായ ആഡിയോ വെർബൽ‍ റിഹാബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും സൗജന്യമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതി നടപ്പാക്കുന്നതിന് എംപാനൽ‍ ചെയ്യപ്പെട്ട ആശുപത്രികളിൽ‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവർ സര്ജറി ചാര്ജ് സ്വന്തമായി വഹിക്കേണ്ടതാണ്.രോഗനിർണയം, മരുന്ന്, പ്രാഥമിക ടെസ്റ്റുകൾതുടങ്ങിയവ ഉൾപ്പെടെയുള്ള ചികിത്സാച്ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടില്ല.വാറന്റി കാലയളവിനു ശേഷം ഇംപ്ലാന്റുകൾക്കും അനുബന്ധ വസ്തുക്കൾക്കും മറ്റും ഉണ്ടാകുന്ന ചിലവുകൾ മാതാപിതാക്കൾ വഹിക്കേണ്ടതാണ്. വാറന്റിയില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത വസ്തുക്കൾക്കുണ്ടാവുന്ന ചിലവുകൾ മാതാപിതാക്കൾ വഹിക്കേണ്ടിവരും. ശ്രദ്ധക്കുറവ്, അപകടം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടം വാറന്റിയില്‍ ഉൾപ്പെടുത്തിയിട്ടില്ല.
മാനദണ്ഡങ്ങൾ
അപേക്ഷകന്റെ വാർഷിക കുടുംബവരുമാനം 2 ലക്ഷത്തിൽ കുറവായിരിക്കണം.
രക്ഷിതാക്കൾകുട്ടിക്ക്സ്പീച്ച് തെറാപ്പിപരിശീലനം നിർബന്ധമായും പരിശീലിക്കണം.
മാർഗ്ഗനിർദ്ദേശങ്ങൾ
കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷന്‍ സര്ജറിയിലൂടെ കേൾവിശക്തി ലഭിക്കുമെന്ന ബന്ധപ്പെട്ട ഡോക്ടർ ‍ നല്കുന്ന സര്ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്തിരിക്കണം.
കുട്ടിയുടെ മാതാപിതാക്കൾ അല്ലെങ്കിൽ ഗാർഡിയൻ സത്യവാങ്ങ്മൂലം 200 രൂപയുടെ സ്റ്റാമ്പ്പേപ്പറിൽ നിർദിഷ്ട 'ഫോർമാറ്റിൽ സാക്ഷ്യപ്പെടുത്തണം.
വരുമാനസർട്ടിഫിക്കറ്റ്, കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെ തൊഴിൽ വിശദാംശങ്ങൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്ഉള്ളടക്കം ചെയ്തിരിക്കണം.
സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
1.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം
2.കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
3.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട്
4.മിംമ്സ് ഹോസ്പിറ്റല്‍, കോഴിക്കോട്
5.ഡോ: മനോജ് ഇ. എന്‍. ടി ഹോസ്പിറ്റല്‍, കോഴിക്കോട്
6.ഡോ: നൗഷാദ് ഇ .എന്‍ .ടി ഹോസ്പിറ്റല്‍, എറണാകുളം
7.മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി
8.വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍, തൃശ്ശൂര്‍
9.അസെന്‍റ്, ഇ.എന്‍.ടി ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
10.ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം

അപേക്ഷിക്കേണ്ടവിധം
നിശ്ചിത മാതൃകയിലുളള അപേക്ഷയും സത്യവാങ്ങ്മൂലവും  ഡൗലോഡ് ചെയ്ത് പ്രാന്റ് ചെയ്ത്പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ‍ സഹിതം സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സമര്പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗം അയക്കേണ്ട മേൽവിലാസം
എക്സിക്യൂട്ടീവ് ഡയറക്ടർ‍,
കേരള സാമൂഹ്യ സുരക്ഷാ മിഷൻ,
രണ്ടാംനില, വയോജന പകൽ പരിപാലന കേന്ദ്രം,
പൂജപ്പുര, തിരുവനന്തപുരം – 695012